അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് ബാധിച്ച് വീണ്ടും ഒരു മലയാളി കൂടി മരണമടഞ്ഞു. പത്തനംതിട്ട വാര്യപുരം സ്വദേശി ജോസഫ് കുരുവിളയാണ് മരിച്ചത്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1500 ലധികം പേര്‍ മരിച്ചു.

രാജ്യത്ത് ആകെ മരണം 23,610 ആയി. രോഗബാധിതരുടെ എണ്ണം ആറ് ലക്ഷത്തോട് അടുക്കുകയാണ്. അതേസമയം ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണവും രോഗബാധിതരും അമേരിക്കയിലാണ്.

Comments are closed.