പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ പത്തിന് രാജ്യത്തെ അഭിസംബോധന ചെയ്യും

ദില്ലി: മാര്‍ച്ച് 25ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെ ലോക്ക്ഡൗണ്‍ നീട്ടുന്നതിലെ കേന്ദ്ര മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ പത്തിന് രാജ്യത്തെ അഭിസംബോധന ചെയ്യും. അതേസമയം രണ്ട് ആഴ്ച കൂടി ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടും. തുടര്‍ന്ന് ലോക്ക്ഡൗണ്‍ നീട്ടുന്നതിനോട് സഹകരിക്കാന്‍ മോദി ജനങ്ങളോട് ആവശ്യപ്പെടും.

ലോക്ക്ഡൗണ്‍ വഴി രോഗപ്രതിരോധത്തില്‍ ഇതുവരെ കൈവരിച്ച പുരോഗതി പ്രധാനമന്ത്രി വ്യക്തമാക്കും. ഇളവുകള്‍ എന്തൊക്കെ എന്ന് പ്രധാനമന്ത്രി വിശദീകരിക്കും. ട്രെയിന്‍ വിമാന സര്‍വ്വീസുകള്‍ എപ്പോള്‍ തുടങ്ങാനാകും എന്നതിലും വ്യക്തത ലഭിക്കും. സാമ്പത്തിക പാക്കേജിനെക്കുറിച്ചുള്ള സൂചനയും മോദി നല്‍കുന്നതാണ്. സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശങ്ങള്‍ മോദി മുന്നോട്ടു വെക്കും. പ്രവാസികളെ തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യം കേരളം അറിയിച്ചിട്ടുണ്ട്.

Comments are closed.