മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 352 മരണം ; ആകെ രോഗികളുടെ എണ്ണം 2334 ആയി

മുംബൈ: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 352 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 2334 ആയി. രാജ്യത്ത് ഇന്നലെ മാത്രം 11 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 9ഉം മുംബൈയിലാണ്. അതേസമയം മുംബൈയില്‍ ഒന്നും പൂനെയില്‍ രണ്ടും മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

എന്നാല്‍ കൊവിഡ് രോഗിയുമായി ഇടപഴകിയ നഴ്‌സുമാരെ പരിശോധിക്കാന്‍ മുംബൈയിലെ ബോംബെ ആശുപത്രി തയാറാകുന്നില്ലെന്ന പരാതിയുമായി യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ രംഗത്തെത്തി. വിവാദമായതോടെ സാമ്പിളുകള്‍ ഉടന്‍ ശേഖരിക്കാമെന്നും നഴ്‌സുമാരെ ഐസൊലേറ്റ് ചെയ്യാമെന്നും ആശുപത്രി മാനേജ്‌മെന്റ് വ്യക്തമാക്കി. അതേസമയം പൂനെ റൂബി ഹാള്‍ ആശുപത്രിയില്‍ രണ്ട് മലയാളികളടക്കം മൂന്ന് നഴ്‌സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗസാധ്യതയുള്ള 36 നഴ്‌സുമാരെ ക്വാററ്റീന്‍ ചെയ്തു.

Comments are closed.