കേരളത്തിലെ ഉദ്യോഗസ്ഥര്‍ തടഞ്ഞ് തിരിച്ചയച്ച പൂര്‍ണ്ണ ഗര്‍ഭിണിയെ കേരളത്തിലെത്തിക്കും.

കല്‍പ്പറ്റ: കേരളത്തിലെ ഉദ്യോഗസ്ഥര്‍ തടഞ്ഞ് തിരിച്ചയച്ച പൂര്‍ണ്ണ ഗര്‍ഭിണിയെ കേരളത്തിലെത്തിക്കും. ബെംഗളൂരുവില്‍ നിന്ന് വയനാട് വഴി നാട്ടിലേക്ക് വന്ന ഒന്‍പത് മാസം പൂര്‍ണ്ണ ഗര്‍ഭിണിയായ തലശേരി സ്വദേശി ഷിജിലയാണ് ഇന്നലെ രാത്രി പെരുവഴിയില്‍ കഴിഞ്ഞത്. ഇവരെ വയനാട് മുത്തങ്ങ ചെക്‌പോസ്റ്റില്‍ 6 മണിക്കൂര്‍ കാത്തിരുന്നിട്ടും അതിര്‍ത്തി കയറ്റി വിട്ടിരുന്നില്ല.

വഴിയില്‍ കര്‍ണാടക പൊലീസും തടഞ്ഞതോടെ ഇന്നലെ രാത്രി കൊല്ലഗല്‍ എന്ന സ്ഥലത്ത് റോഡില്‍ കാറിലാണ് കഴിഞ്ഞത്. തുടര്‍ന്ന് ഇവരോട് തിരികെ വരാന്‍ വയനാട് ജില്ലാ കളക്ടര്‍ ആവശ്യപ്പെടുകയും ഇവരെ അതിര്‍ത്തി കടത്തി വിടുന്നതിനുള്ള അനുമതി ഉത്തരവ് ഉടന്‍ നല്‍കുമെന്നും കളക്ട്രേറ്റില്‍ നിന്ന് അറിയിച്ചതിനെത്തുടര്‍ന്ന് കേരള അതിര്‍ത്തിയിലേക്ക് എത്തുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.

അതേസമയം ബെംഗളൂരു കമ്മീഷന്‍ നല്‍കിയ യാത്ര അനുമതിയുടെ അടിസ്ഥാനത്തിലാണ് ബെംഗളൂരുവില്‍ നിന്നും മുത്തങ്ങയിലേക്ക് എത്തിയത്. എന്നാല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന തഹസില്‍ദാര്‍ ചുമതലയിലുണ്ടായിരുന്നയാള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും മോശമായി പെരുമാറിയെന്നും അതിര്‍ത്തി കടത്തിവിടാന്‍ കൂട്ടാക്കിയില്ലെന്നും മടക്കി അയച്ചതായും ഇവര്‍ പറയുകയാണ്.

Comments are closed.