എല്ലാവര്‍ക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെയെന്ന് വിഷു ആശംസകളുമായി പ്രധാനമന്ത്രി

ദില്ലി: എല്ലാവര്‍ക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെയെന്ന് വിഷു ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘എല്ലാവര്‍ക്കും ആഹ്‌ളാദപൂര്‍ണമായ വിഷു ആശംസകള്‍! പുതുവര്‍ഷം പുതിയ പ്രതീക്ഷയും ഊര്‍ജവും പ്രദാനംചെയ്യുന്നു. എല്ലാവര്‍ക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി. ട്വിറ്ററില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായാണ് പ്രധാനമന്ത്രി വിഷു ആശംസിച്ചത്.

കൊവിഡ് കാലത്ത് ആഘോഷത്തിന്റെ പകിട്ടില്ലാതെയാണ് മലയാളികള്‍ വിഷുവിനെ വരവേല്‍ക്കുന്നത്. സമൃദ്ധിയുടേയും സന്തോഷത്തിന്റേയും നല്ലകാലം വീണ്ടും വരുമെന്ന പ്രത്യാശയോടെയായിരുന്നു ഇക്കുറി കണികാണുന്നത്.

Comments are closed.