Ultimate magazine theme for WordPress.

ചെര്‍ണോബിലിലെ തകര്‍ന്ന ആണവ നിലയത്തിന് തൊട്ടടുത്ത് കാട്ടുതീ ; ആണവ വികിരണ സാധ്യതയെന്ന് അധികൃതര്‍

കീവ്: വടക്കന്‍ ഉക്രൈനിലെ ചെര്‍ണോബിലിലെ തകര്‍ന്ന ആണവ നിലയത്തിന് തൊട്ടടുത്ത് കാട്ടുതീ പടര്‍ന്നു. എന്നാല്‍ ഒരു കിലോമീറ്റര്‍ മാത്രമാണ് ഇപ്പോള്‍ കാട്ടുതീയും ആണവ നിലയവും തമ്മിലുള്ള ദൂരമായതിനാല്‍ പ്രദേശത്ത് ആണവ വികിരണ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതിനാല്‍ ആണവനിലയത്തെ നേരിട്ട് ബാധിക്കും മുന്‍പ് തീ അണയ്ക്കാന്‍ തീവ്ര ശ്രമം നടക്കുകയാണ്.

അതിനായി 300 ലേറെ അഗ്‌നിശമന സേനാംഗങ്ങളാണ് ഇപ്പോള്‍ തീയണക്കാന്‍ കഠിനാധ്വാനം ചെയ്യുന്നത്. ആദ്യത്തെ കാട്ടുതീ 34000 ഹെക്ടര്‍ പ്രദേശത്ത് വ്യാപിച്ചിരുന്നു. അതേസമയം ചെര്‍ണോബിലിന് തൊട്ടടുത്ത് രൂപപ്പെട്ട രണ്ടാമത്തെ കാട്ടുതീ 12000 ഹെക്ടര്‍ പ്രദേശത്താണ് വ്യാപിച്ചത്. എച്ച്ബിഒ യുടെ ചെര്‍ണോബില്‍ സീരീസ് വന്‍ വിജയമായതിന് ശേഷം ലോകത്താകമാനമുള്ള നിരവധി പേരാണ് ഇവിടം സന്ദര്‍ശിച്ചത്. 2018 ല്‍ 80000 പേരാണ് ഇവിടെയെത്തിയത്.

Comments are closed.