Ultimate magazine theme for WordPress.

ഗള്‍ഫില്‍ കൊവിഡ് മരണം 108 ആയി ; രോഗബാധിതരുടെ എണ്ണം പതിനയ്യായിരം കടന്നു

അബുദാബി: ഗള്‍ഫില്‍ കൊവിഡ് മരണം 108 ആയി. രോഗബാധിതരുടെ എണ്ണം പതിനയ്യായിരം കടന്നു. അതേസമയം സൗദിയില്‍ ഇരുപത്തിനാലുമണിക്കൂറിനിടെ 472 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സൗദിയില്‍ മാത്രം കൊവിഡ് ബാധിതതരുടെ എണ്ണം 4934 ആയി. ആറുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ മരണ സംഖ്യ 65 ആയി. യുഎഇയില്‍ 3 പേര്‍മരിച്ചു. 398 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 4521 ആയി.

ഖത്തറില്‍ 252 ഉം കുവൈത്തില്‍ 56 ഇന്ത്യക്കാരടക്കം 66പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചു. വിദേശികള്‍ തിങ്ങി പാര്‍ക്കുന്ന ജലീബില്‍ കൊവിഡ് സാമൂഹിക വ്യാപനം മുന്നില്‍കണ്ട് ജലീബ് അല്‍ ശുയൂഖില്‍ മൂന്നു താത്കാലിക ആശുപത്രികള്‍ ഒരുങ്ങുന്നതായി അധികൃതര്‍ വ്യക്തമാക്കി. കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിന്റ കീഴിലായിരിക്കും ആശുപത്രികള്‍ പ്രവര്‍ത്തിക്കുക.

പ്രദേശത്തുള്ള രണ്ടു സ്‌കൂളുകളും ഒരു കായിക കേന്ദ്രവുമാണ് പുതിയതായി തയ്യാറാകുന്ന മദനഗ് ആശുപത്രികള്‍ എന്നും പ്രതിരോധ മന്ത്രാലയം പൊതുജന വിഭാഗം വ്യക്തമാക്കി. കൂടാതെ രാജ്യത്തിനു പുറത്തും അകത്തുമുള്ള പ്രവാസികള്‍ക്ക് ഈ ആനുകൂല്യം ഉറപ്പാക്കുമെന്നു ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അതോറിറ്റി അറിയിച്ചു.

Comments are closed.