പോലീസുകാർക്ക് എല്ലാ ദിവസവും പഴങ്ങളും ഇളനീരും എത്തിച്ച് നിശബ്ദം മടങ്ങി പോയികൊണ്ടിരുന്ന ഗിരീഷിന് പോലീസുകാരുടെ വിഷു കൈനീട്ടം

തിരുവനന്തപുരം: ലോക്ക്ഡൗണിൽ ആലപ്പുഴ നഗരത്തിൽ പൊരിവെയിലിൽ ജോലി ചെയ്യുന്ന പോലീസുകാർക്ക് എല്ലാ ദിവസവും പഴങ്ങളും ഇളനീരും എത്തിച്ച് നിശബ്ദം മടങ്ങി പോയികൊണ്ടിരുന്ന കലവൂർ സ്വദേശി ഗിരീഷിന് ആലപ്പുഴ ടി.ഡി.സ്കൂളിനു മുൻപിൽ വച്ച് പോലീസ് നിർബന്ധിച്ച് കൈനീട്ടം നൽകി.
ദിവസവും നിശബ്ദമായി വന്ന് പഴങ്ങൾ വച്ച് മടങ്ങുന്നതിനിടെയാണ് പോലീസുകാരുടെ ശ്രദ്ധയിൽ ഗിരീഷ് പെട്ടത് ഉടനെ എല്ലാവരും വന്ന് തങ്ങളുടെ ഉദ്യേശം അറിയിച്ചെങ്കിലും
സാറിനെ പോലുള്ള നിരവധി ആൾക്കാർ ഇതുപോലെ ജോലി ചെയ്യുന്നത് കൊണ്ടാണ് ഞങ്ങൾക്ക് ഈ മഹാമരിയെ പേടിക്കേണ്ടി വരാഞ്ഞത്. ഇതൊക്കെ തൻ്റെ ജോലി ആണെന്നായിരുന്നു തെങ്ങുകയറ്റ തൊഴിലാളിയായ ഗിരീഷിൻ്റെ പക്ഷം.ഒടുവിൽ ഉദ്യോഗസ്ഥർ നിർബന്ധിച്ച് കൈനീട്ടം നൽകുകയായിരുന്നു.

കോവിഡിന്റെ പശ്ചാത്തലത്തിൽ യാത്രാ വിലക്ക് ആരംഭിച്ചത് മുതൽ സ്വജീവിതം നോക്കാതെ മറ്റുള്ളവരുടെ നന്മയ്ക്കായിരുന്നു പോലീസിന്റെ ജോലി.
കേവലം ഒരു ജോലി മാത്രമായി കണക്കാക്കാതെ ഐപിഎസ് ഉദ്യോഗസ്ഥർ മുതൽ സിവിൽ പൊലീസ് ഓഫീസർ വരെ സദാസമയം പൊതുജനങ്ങളുടെ ആരോഗ്യത്തിനായി വേനൽ ചൂടിൽ രാപ്പകൽ ഇല്ലാതെ റോഡിൽ കാവൽ നിൽക്കുന്നു.
തുടക്കത്തിൽ യാതൊരുവിധ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ തന്നെയാണ് ഇവർ ജോലി ചെയ്തത്.സംസ്ഥാനത്തെ നിരവധി പോലീസ് ഉദ്യോഗസ്ഥർ നിർധനരായവരുടെ വീടുകളിൽ ഭക്ഷണവും മരുന്നും സ്വന്തമായി വാങ്ങി നൽകി.
എന്നിട്ടും അവർ വെള്ളം കുടിച്ചോ,ആഹാരം കഴിച്ചോ എന്ന്‌ ചോദിക്കാൻ ഗിരീഷിനെ പോലുള്ള ചുരുക്കം ചിലരല്ലാതെ ആരും വരുന്നില്ല;അവരുടെ ചെറിയൊരു തെറ്റുപോലും വല്ല്യ രീതിയിൽ വർത്തയാക്കുന്നവർ കാണേണ്ടതും ഓർമ്മവയ്ക്കേണ്ടതുമാണ്.

എന്നാൽ ഇത് ഞങ്ങളുടെ കടമയാണ് എന്ന് സ്വയം മനസ്സിലാക്കി കേരളാ പോലീസ് നിങ്ങളുടെ കൂടെയുണ്ട്.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.