കോവിഡ്19; ലോക്ക്ഡൗൺ കാലാവധി മെയ് 3 മൂന്ന് വരെ നീട്ടി പ്രധാനമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക് ഡൗൺ തുടരും. 21 ദിവസത്തെ ലോക്ക് ഡൗൺ കാലാവധി ഇന്ന് തീരാനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യാനെത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധനയിലാണ് ലോക്ക് ഡൗൺ നീട്ടുന്ന കാര്യം അറിയിച്ചത്.
നിര്‍ണ്ണായകമായ പോരാട്ടത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ലോക്ക് ഡൗൺ പത്തൊൻപത് ദിവസം കൂടി നീട്ടിയേ തീരു എന്ന് പ്രധാനമന്ത്രി അറിയിച്ചു.

നാളെ മുതൽ ഒരാഴ്ച രാജ്യത്ത് കര്‍ശന നിയന്ത്രണം ഏർപ്പെടുത്തും. ഏപ്രിൽ 20 ന് ശേഷം സ്ഥിതി വിലയിരുത്തി ഉപാധികളോടെ ഇളവുകൾ നൽകുന്നതിനെ കുറിച്ച് ആലോചിക്കും.
വിശദമായ മാര്‍ഗ്ഗരേഖ നാളെ പുറത്തിറക്കും.
ഏപ്രിൽ 20 വരെ രാജ്യത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. ഇതിന് ശേഷം സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്ന സ്ഥലങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കും. ഏതെങ്കിലും ഘട്ടത്തിൽ സ്ഥിതി ഗതികൾ കൈവിട്ട് പോയാൽ വീണ്ടും കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.