വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടി സ്ഥാപനങ്ങളുടെ സാരഥി അന്തരിച്ചു

വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനം ശീമാട്ടി സ്ഥാപനങ്ങളുടെ സാരഥി ശ്രീ: തിരുവെങ്കിട റെഡ്യാര്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. സംസ്‌ക്കാരം ഇന്ന് എറണാകുളത്ത് നടന്നിരുന്നു.

അതേസമയം സാമൂഹ്യ, സാംസ്‌ക്കാരിക, രാഷ്ട്രീയ സംഘടനകളുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം സ്ഥാപനത്തെ മികച്ച നിലയില്‍ എത്തിച്ചിരുന്നു. എന്നാല്‍ വസ്ത്രരംഗത്തെ വൈവിദ്ധ്യങ്ങളുമായി വിപണിയിലെ മികച്ച ബ്രാന്‍ഡായി മാറിയിരിക്കുന്ന ശീമാട്ടിയുടെ ഇപ്പോഴത്തെ സാരഥി മകള്‍ ബീനാ കണ്ണനാണ്.

Comments are closed.