കോവിഡ് ബാധിച്ച് മുന്‍ പാക്കിസ്ഥാന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ മരണപ്പെട്ടു

ഇസ്ലാമാബാദ്: കോവിഡ് ബാധിച്ച് മുന്‍ പാക്കിസ്ഥാന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ സഫര്‍ സര്‍ഫറാസ് മരിച്ചു. 50 വയസ്സായിരുന്നു. കോവിഡ് സ്ഥിരീകരിച്ച് പെഷാവറിലെ ലേഡി റീഡിങ്ങ് ആശുപത്രിയില്‍ ഐസിയുവിലായിരുന്ന സഫര്‍ ഗുരുതരമായതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്.

തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. 1988 ലാണ് സഫര്‍ ആഭ്യന്തര ക്രിക്കറ്റില്‍ എത്തിയത്. 15 ഫസ്റ്റ ്ലക്ലാസ് മത്സരങ്ങളില്‍ നിന്നായി 616 റണ്‍സ് നേടി. 1994 ലാണ് വിരമിക്കുന്നത്. എന്നാല്‍ വിരമിച്ച ശേഷം പെഷാവര്‍ അണ്ടര്‍ 19 ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചിരുന്നു.

Comments are closed.