കോവിഡ് രോഗമുക്തി നിരക്കില്‍ കേരളം ; മുന്നില്‍ തൊട്ടുപിന്നില്‍ കര്‍ണാടകം
ന്യൂഡല്‍ഹി: കോവിഡ് രോഗമുക്തി നിരക്കില്‍ കേരളം മുന്നിലും തൊട്ടുപിന്നില്‍ കര്ണാടകവുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചതില്‍ പകുതിയിലേറെ പേരും (52.24%) രോഗമുക്തരായി, കര്‍ണാടകയില്‍ 24.57% പേരും രോഗമുക്തരായിരുന്നു.
അതേസമയം മധ്യപ്രദേശില്‍ ഇതുവരെ 564പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവിടെ ആര്‍ക്കും രോഗം ഭേദമായിട്ടില്ല. ഡല്‍ഹിയിലും രോഗമുക്തരായവരുടെ നിരക്കു കുറവാണ്; 2.34%. നൂറിലേറെ പേര്‍ക്കു രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവ് മരണനിരക്ക് രാജസ്ഥാനിലും (0.37%) രണ്ടാമത് കേരളത്തിലുമാണ്.
അതേസമയം കേരളത്തില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 3 പേര്‍ക്കാണ്. ഇതേസമയം, 19 പേര് രോഗമുക്തരായി. സംസ്ഥാനത്ത് മൊത്തം 198 പേര് രോഗമുക്തരായി. തുടര്‍ന്ന് കേരളത്തിലെ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അധികാരികള്‍ കേരളത്തെ പ്രശംസിച്ചിരുന്നു.
Comments are closed.