മേഘാലയയില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചു

ഗുവാഹത്തി: മേഘാലയയുടെ തലസ്ഥാന നഗരമായ ഷില്ലോങ്ങിലുള്ള ബെഥനി ആശുപത്രിയിലെ ഡോക്ടര്‍ക്ക് ആദ്യ കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ഡോക്ടര്‍ക്ക് മറ്റ് ട്രാവല്‍ ഹിസ്റ്ററി ഒന്നും ഇല്ലാത്തതിനാല്‍ ‘നിശ്ശബ്ദ വാഹകനില്‍’ നിന്നാകാം രോഗം പകര്‍ന്നതെന്നാണ് കണ്ടെത്തല്‍. തുടര്‍ന്ന് തലസ്ഥാന നഗരിയില്‍ രണ്ടു ദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

കൂടാതെ ആ വൈറസ് വാഹകനു വേണ്ടി അന്വേഷണം വ്യാപകമാക്കി. അതേസമയം വൈറസിനെ പ്രതിരോധിക്കാനായി ജനങ്ങളോട് മാസ്‌ക് ധരിക്കണമെന്നും മാര്‍ച്ച് 22 മുതല്‍ ആശുപത്രിയില്‍ എത്തിയവര്‍ മുന്നോട്ടു വരണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം നമ്മുക്ക് മുന്നില്‍ ഇതൊരു വെല്ലുവിളി ആണെന്നും മുഖ്യമന്ത്രി കൊണ്‍റാഡ് സാങ്മ വ്യകതമാക്കി.

സംസ്ഥാനത്ത് ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടാനണ് തീരുമാനം. തുടര്‍ന്ന് സംസ്ഥാനത്തിന് അകത്തും പുറത്തേയ്ക്കുമുള്ള പൊതു ഗതാഗതവും റദ്ദാക്കിയിരിക്കുകയാണ്. എന്നാല്‍ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

Comments are closed.