കായംകുളത്ത് രണ്ടു ലിറ്റര്‍ ചാരായവും 50 ലിറ്റര്‍ കോടയുമായി യുവാവ് പിടിയില്‍
കായംകുളം: കായംകുളത്ത് രണ്ടു ലിറ്റര്‍ ചാരായവും 50 ലിറ്റര്‍ കോടയുമായി യുവാവ് പിടിയിലായി. ചെട്ടികുളങ്ങര ഈരേഴ തെക്ക് രാജേഷ് ഭവനത്തില്‍ രാജേഷിനെയാണ് അറസ്റ്റ് ചെയ്തത്. അതേസമയം ഇയാളുടെ വീടിനോട് ചേര്‍ന്ന പട്ടിക്കൂട്ടിലാണ് കോടയും വാറ്റുചാരായവും ഒളിപ്പിച്ചിരുന്നത്.
വീടിനോട് ചേര്‍ന്നുളള കടയുടെ മറവിലാണ് ചാരായം കച്ചവടം ചെയ്തിരുന്നത്. തുടര്‍ന്ന് പോലീസ് എത്തിയപ്പോള്‍ പട്ടിയെ തുറന്ന് വിട്ടിട്ട് വീടിനുള്ളില്‍ ഒളിച്ച ഇയാളെ എസ്.ഐ: ഷൈജുഇബ്രാഹിന്റെ നേതൃത്വത്തില്‍ ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്.
Comments are closed.