Ultimate magazine theme for WordPress.

ആരോഗ്യപ്രവര്‍ത്തകര്‍ക്കായി 500 പിപിഇ കിറ്റുകള്‍ വാങ്ങാനുള്ള പണം നല്‍കി ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി 500 പിപിഇ കിറ്റുകള്‍ വാങ്ങാനുള്ള പണം നല്‍കിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ. അതേസമയം പിപിഇ കിറ്റുകളുടെ ദൗര്‍ലഭ്യം കണക്കിലെടുത്താണ് ആരോഗ്യവകുപ്പിന് വിഷുക്കൈനീട്ടമായി കിറ്റുകള്‍ നല്‍കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം വ്യക്തമാക്കി.

തുടര്‍ന്ന് കിറ്റുകള്‍ വാങ്ങാനായി സംഘടനയുടെ ബ്ലോക്ക് കമ്മിറ്റി പ്രവര്‍ത്തകരില്‍ നിന്ന് മാത്രം പിരിച്ച തുകയായ അഞ്ച് ലക്ഷം രൂപ ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് കൈമാറിയിരുന്നു. സംസ്ഥാനത്ത് പിപിഇ കിറ്റുകളുടെ ദൗര്‍ലഭ്യം ഉണ്ടായിരുന്നു. രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള വ്യക്തിഗതസുരക്ഷാ ഉപകരണങ്ങള്‍ വാങ്ങാന്‍ വലിയ തുകയാണ് ആവശ്യമുള്ളത്.

Comments are closed.