ലോക്ക് ഡൗണ്‍ ലംഘിച്ച് വിവാഹം : നവവരന്‍ അറസ്റ്റിലായി

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മുറാദ്നഗര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്തുള്ള വീട്ടില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് വിവാഹച്ചടങ്ങ് സംഘടിപ്പിച്ചതിന് നവവരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ 12, 13 തീയതികളില്‍ ദേശീയപാത 58ന് സമീപം രാവിലെ റോഡില്‍ രണ്ട് കാറുകള്‍ നിര്‍ത്തിയിട്ടിരുന്ന് പൊലിസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് രാവിലെ സ്ഥലത്തെത്തിയ പൊലീസ് സ്ഥലത്തെത്തി കാര്യങ്ങള്‍ അന്വേഷിച്ചതോടെയാണ് വിവാഹ ചടങ്ങ് നടക്കുന്നതായി മനസ്സിലാക്കിയത്.

അതേസമയം വിവാഹത്തിനായി വരനെ മീററ്റിലേക്ക് കൊണ്ടുപോകുകയാണെന്നാണ് കാറിലുണ്ടായിരുന്നവര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്കായില്ല. തുടര്‍ന്ന് ഗാസിയാബാദ് എസ്എസ്പി കലാനിധി നൈഥാനിയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് നവവരനെ അറസ്റ്റ് ചെയ്തു. എന്നാല്‍ കണ്ണില്‍പ്പെടാതെ മീററ്റിലെത്തി വിവാഹചടങ്ങ് നടത്താനായിരുന്നു ഇവരുടെ പരിപാടിയെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്തു.

Comments are closed.