ആരോഗ്യപ്രവര്‍ത്തകര്‍ക്കായി താരം 25,000 പിപിഇ കിറ്റുകള്‍ നല്കി ഷാരൂഖ് ഖാന്
മുംബൈ: മഹാരാഷ്ട്രയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി താരം 25,000 പിപിഇ കിറ്റുകള്‍ (പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ്) നല്‍കിയിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്. രാജ്യം കൊവിഡിനെതിരെ പൊരുതുമ്പോള്‍ ഷാരൂഖ് വലിയ സഹായവും പിന്തുണയുമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും ജനങ്ങള്‍ക്കും നല്‍കുന്നത്.
തുടര്‍ന്ന് മഹാരാഷ്ട്ര പൊതുജനാരോഗ്യ, കുടുംബക്ഷേമ മന്ത്രി രാജേഷ് ടോപ്പെ തന്റെ ട്വിറ്ററിലൂടെ പിപിഇ കിറ്റുകള്‍ സംഭാവന ചെയ്തതിന് ഷാരൂഖ് ഖാന് മന്ത്രി നന്ദി അറിയിച്ചിരുന്നു. ഈ സഹായം തങ്ങളുടെ പ്രവര്‍ത്തനത്തിന് ഏറെ ഊര്‍ജ്ജം പകരുകയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശ്വാസമാവുമെന്നും മന്ത്രി കുറിച്ചു. എന്നാല്‍ കൊവിഡ് 19ല്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണയുണ്ടാകുമെന്നും ഈ പരിശ്രമത്തില്‍ നാം ഒരുമിച്ചാണെന്നും ഷാരൂഖ് ഖാന് പ്രതികരിച്ചു.
Comments are closed.