കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെ നാട്ടിലെത്തിക്കണമെന്ന് സംവിധായകന്‍ അരുണ്‍ ഗോപി

കൊച്ചി: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെ നാട്ടിലെത്തിക്കണമെന്ന് പറഞ്ഞ് സംവിധായകന്‍ അരുണ്‍ ഗോപി രംഗത്തെത്തി. തുടര്‍ന്ന് ഞാന്‍ ഒരു പ്രവാസിയുടെ മകനാണെന്നും എന്റേതൊരു പ്രവാസിയുടെ കുടുംബമാണ്.

അച്ഛന്‍ പ്രവാസി ആയതു കൊണ്ട് മാത്രം സ്വപ്നം കാണാനും മെച്ചപ്പെട്ട ജീവിതം കിട്ടാനുമൊക്കെ സാധിച്ച ഒരു മകനാണെന്നും അരുണ്‍ ഗോപി പറയുന്നു. പ്രവാസികളില്ലാതെ ഈ നാടില്ല, അവര്‍ക്കൊപ്പമല്ലാതെ മാറ്റര്‍ക്കൊപ്പവും നില്‍ക്കാനുമാകില്ലെന്ന് അരുണ്‍ ഫേസ്ബുക്കില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഒമാന്‍ എന്ന രാജ്യത്തോട് എനിക്ക് വല്ലാത്ത സ്‌നേഹമാണ്… എന്റെ എല്ലാ കൂട്ടുകാര്‍ക്കും അത് അറിയുകയും ചെയ്യാം. ഒമാനിലേക്ക് പോകാന്‍ ചെറിയ ഒരു അവസരം കിട്ടിയാല്‍ പോലും ഞാന്‍ അത് പാഴാക്കില്ല ഞാന്‍ പോയിരിക്കും അതിനു പിന്നില്‍ വര്ഷങ്ങളുടെ ആത്മബന്ധമുണ്ട്, കാരണം എന്റെ അച്ഛന്‍ അറുപതാമത്തെ വയസ്സില്‍ മരിച്ചു… ആ ആറു പതിറ്റാണ്ടത്തെ ജീവിതത്തിനിടയില്‍ ഞങ്ങളോടൊപ്പം ഉള്ളതിനേക്കാള്‍ കൂടുതല്‍ സമയം ഓമനിലായിരുന്നു… അച്ഛന്റെ സുഹൃത്തായ പാകിസ്ഥാനി വാങ്ങി കൊടുത്തു വിടാറുള്ള പാര്‍ക്കര്‍ പേന ആയിരുന്നു എന്റെ ആദ്യത്തെ ലക്ഷ്വറി പോലും…അച്ഛന്‍ ഒമാനില്‍ ഒഴുക്കിയ വിയര്‍പ്പ്, ആ നാടിനോട് അച്ഛനുള്ള സ്‌നേഹം അതൊക്കെ കേട്ടു കേട്ടു എനിക്കും ആ നാട് എന്റേത് പോലെ പ്രിയപ്പെട്ടതായി. പറഞ്ഞു വന്നത് ഞാന്‍ ഒരു പ്രവാസിയുടെ മകനാണ്. എന്റേതൊരു പ്രവാസിയുടെ കുടുംബമാണ്. അച്ഛന്‍ പ്രവാസി ആയതു കൊണ്ട് മാത്രം സ്വപ്നം കാണാനും മെച്ചപ്പെട്ട ജീവിതം കിട്ടാനുമൊക്കെ സാധിച്ച ഒരു മകനാണ്… അങ്ങനെ എന്നെപോലെ ഒരായിരം പേര്‍ക്ക് പറയാന്‍ ഒരു അന്യനാടും അവിടത്തെ ഓര്‍മ്മകളുമുണ്ടാകും… പ്രവാസികളില്ലാതെ ഈ നാടില്ല! അവര്‍ക്കൊപ്പമല്ലാതെ മാറ്റര്‍ക്കൊപ്പവും നില്‍ക്കാനുമാകില്ല…! നിങ്ങളെ കാത്തു ഞങ്ങള്‍ ഉണ്ട് ഈ നാട്ടില്‍… ഞങ്ങളുടെ പ്രാര്ഥനകളുണ്ട്.. അവരെ തിരിച്ചുകൊണ്ടു വരേണ്ടത് നമ്മുടെ കടമയാണ്.

Comments are closed.