ഹീറോയുടെ എക്സ്ട്രീം 160R മോഡല്‍ ഉടന്‍ വിപണിയില്‍

എക്‌സ്ട്രീം സ്‌പോർട്‌സിന്റെ പിൻഗാമിയായി പുതിയ എക്‌സ്ട്രീം 160R മോഡലിനെ ഹീറോ അടുത്തിടെ പരിചയപ്പെടുത്തിയിരുന്നു. ഹീറോ വേൾഡ് 2020 ഷോയിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ബൈക്ക് ഇരുചക്ര വാഹന പ്രേമികൾക്കിടയിൽ ചർച്ചയാവുകയും ചെയ്‌തു. ഇത് ഉടൻ വിപണികളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മിലാനിൽ 2019 EICMA ഷോയിൽ പ്രദർശിപ്പിച്ച എക്‌സ്ട്രീം 1R കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് ഹീറോ എക്‌സ്ട്രീം 160R നിർമിക്കുന്നത്. എക്‌സ്ട്രീം സ്‌പോർട്‌സുമായി താരതമ്യപ്പെടുത്തുമ്പോൾ 160R ഒരു വലിയ ബി‌എസ്‌-VI കംപ്ലയിന്റ് എയർ കൂൾഡ് ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിൻ ഉപയോഗിക്കുന്നു.

ഈ യൂണിറ്റ് 8,500 rpm-ൽ 15 bhp കരുത്തും 6,500 rpm-ൽ 14 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഭാരം കുറഞ്ഞ ഡയമണ്ട് ഫ്രെയിമിൽ ഒരുങ്ങുന്ന 160 മോഡലിന് 138.5 കിലോഗ്രാം മാത്രമാണ് ഭാരം. 4.7 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ശേഷിയുള്ള ബൈക്കായിരിക്കും ഇത്.

ഡിസ്പ്ലേ മോഡലിന് മുന്നിലും പിന്നിലും പെട്രോൾ ഡിസ്ക് ബ്രേക്കുകളാണ് നൽകിയിരിക്കുന്നത്. അതോടൊപ്പം സിംഗിൾ-ചാനൽ എബിഎസ് യൂണിറ്റാണ് ബ്രേക്കിംഗിനായി സജ്ജീകരിച്ചിരിക്കുന്നത്.

പെർഫോമൻസ്, ഭാരം കുറഞ്ഞ ചാസി, ആക്‌സിലറേഷൻ സമയം എന്നിവ പുതിയ എക്‌സ്ട്രീം 200R മോഡലായി പരിണമിച്ചാൽ 200 സിസി നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ വിഭാഗത്തിൽ ഒരു ശ്രദ്ധേയമായ മോട്ടോർസൈക്കിളായി മാറാൻ ഇതിന് സാധിച്ചേക്കും.

എക്‌സ്ട്രീം 200R നിലവിൽ ബ്രാൻഡിന്റെ വെബ്‌സൈറ്റിൽ ഇടംപിടിച്ചിട്ടില്ലെങ്കിലും ഇത് ഉടൻ തന്നെ ബി‌എസ്‌-VI കംപ്ലയിന്റിലേക്ക് പരിഷ്ക്കരിക്കും. 199.6 സിസി സിംഗിൾ സിലിണ്ടർ ടു-വാൽവ് എയർ-കൂൾഡ് എഞ്ചിൻ ഉപയോഗിക്കുന്ന നിലവിലെ മോഡൽ പരമാവധി 8,000 rpm-ൽ 18.1 bhp കരുത്തും 6,500 rpm-ൽ 17.1 Nm torque ഉം സൃഷ്‌ടിക്കും.

Comments are closed.