911 സ്പീഡ്സ്റ്റര്‍ ഏപ്രില്‍ 15 മുതല്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ലേലത്തിലൂടെ വില്‍ക്കാനൊരുങ്ങി പോര്‍ഷ

പോർഷയും കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ പങ്കുചേരുകയാണ്. അതിന്റെ ഭാഗമായിട്ട് നിർമ്മാതാക്കൾ ഇതുവരെ നിർമ്മിച്ച അവസാനത്തെ ടർബോചാർജ്ഡ് അല്ലാത്ത 911 -കളിൽ ഒന്ന് ലേലം ചെയ്യുകയാണ്. അവസാന ഏഴാം തലമുറ 911 സ്പീഡ്സ്റ്റർ ഏപ്രിൽ 15 മുതൽ ആരംഭിക്കുന്ന ഒരു ഓൺലൈൻ ലേലത്തിലൂടെ വിൽക്കാൻ പോർഷ ആർ‌എം സോതെബിയുമായി കൈകോർത്തു.

ഓൺലൈൻ ലേലത്തിൽ നിന്നുള്ള മുഴുവൻ തുകയും കൊറോണ വൈറസ് ദുരിതാശ്വാസത്തിനായുള്ള യുണൈറ്റഡ് വേ വേൾഡ് വൈഡ് കമ്മ്യൂണിറ്റി റെസ്പോൺസ് & റിക്കവറി ഫണ്ടിനായി വിനിയോഗിക്കും. വാഹനത്തിനായുള്ള ലേലം ആർ‌എം സോതെബിയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ഏപ്രിൽ 15 ന് ആരംഭിച്ച് ഏപ്രിൽ 22 ന് അവസാനിക്കും. 911 സ്പീഡ്സ്റ്റർ റിസർവ് ഇല്ലാതെ ഏറ്റവും കൂടുതൽ തുക ലേലം വിളിക്കുന്നയാൾക്ക് വിൽക്കും.

911, GT മോഡൽ ലൈനുകളുടെ തലവന്മാരായ ഡോ. ഫ്രാങ്ക്-സ്റ്റെഫെൻ വാലിസർ, ആൻഡ്രിയാസ് പ്രൂണിംഗർ എന്നിവരുമായി ടെസ്റ്റ് ട്രാക്കിൽ ഒരു എക്സ്പീരിയൻസും ഇതിൽ ഉൾപ്പെടുന്നു. PCNA പ്രസിഡന്റും സി‌ഇ‌ഒയുമായ ക്ലോസ് സെൽ‌മെർ യു‌എസിൽ ഒരു സമർപ്പിത പരിപാടിയിൽ വാഹനം കൈമാറും.

ജിടി സിൽവർ മെറ്റാലിക് എക്സ്റ്റീരിയർ ടോൺ വഹിക്കുന്ന 911 സ്പീഡ്സ്റ്റർ വെറും 20 മൈലുകൾ മാത്രമാണ് ഓടിയിരിക്കുന്നത്. വാഹനം ഇതുവരേയും രജിസ്റ്റർ ചെയ്തിട്ടുമില്ല. 4.0 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് ഫ്ലാറ്റ്-6 എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് 495 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് സ്പീഡ്സ്റ്ററിൽ വരുന്നത്.

നിലവിലെ അവസ്ഥ നമ്മുടെ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനവും നമ്മളെ എല്ലാവരെയും സാരമായി ബാധിക്കുന്നു പോർഷ കാർസ് നോർത്ത് അമേരിക്കയുടെ (PCNA) പ്രസിഡന്റും സിഇഒയുമായ ക്ലോസ് സെൽമർ പറഞ്ഞു.

യുണൈറ്റഡ് വേ തങ്ങളുടെ പോരാട്ടത്തിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്, ഈ പ്രതിസന്ധിയോടുള്ള അവരുടെ പ്രതികരണം വളരെ ശ്രദ്ധേയമാണ്. അതിനാൽ, തങ്ങളുടെ പങ്ക് നിർവഹിക്കുന്നതിൽ കമ്പനി അഭിമാനിക്കുന്നു. ഇത് സാധ്യമാക്കുന്നതിന് ആർ‌എം സോതെബിയുടെ വേഗത്തിലുള്ള പിന്തുണയെയും താൻ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments are closed.