രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കും കൊവിഡ് : കേരളത്തില്‍ ഇനി വ്യാപക വൈറസ് പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ലോക് ഡൗണ്‍ കാലത്ത് വ്യാപക പരിശോധന നടത്തണമെന്ന നിര്‍ദേശമാണ് എത്തുന്നത്. എന്നാല്‍ ഇത്തരക്കാര്‍ ഒരുപാട് പേര്‍ക്ക് രോഗം നല്‍കാം.

കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെയും , പൊലീസിനേയും കൊവിഡ് സ്ഥിരീകരിച്ച മേഖലയിലെ ആളുകളേയും യാത്രകള്‍ ചെയ്യാത്ത, കൊവിഡ് ബാധിതരുമായി സമ്പര്‍ക്കം വരാത്ത എന്നാല്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരയേും പ്രായമായവരേയും കൂടുതലായി പരിശോധിക്കണം.

നിലവിലെ കണക്കനുസരിച്ച് 10ലക്ഷം പേരില്‍ 450പേരെ മാത്രമാണ് കേരളം പരിശോധിക്കുന്നത്. എന്നാല്‍ രോഗ സാന്നിധ്യം കണ്ടെത്താന്‍ റാപ്പിഡ് ആന്റിബോഡി പരിശോധനയാണ് വേണ്ടത്. അതേസമയം കിറ്റുകള്‍ കിട്ടാത്തതാണ് പരിശോധനകള്‍ക്ക് തടസം.

തുടര്‍ന്ന് പരിശോധനകള്‍ക്കായി ചൈന, ദക്ഷിണ കൊറിയ , ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ടുലക്ഷം കിറ്റുകള്‍ സംസ്ഥാനത്തെത്തിക്കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ്. അതിനാല്‍ സമൂഹവ്യാപനം ഉണ്ടായോ എന്നതടക്കം അറിഞ്ഞുവേണം അടുത്ത കര്‍മപരിപാടികള്‍ തയാറാക്കാനെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

Comments are closed.