ജമ്മുകാശ്മീരില്‍ അഞ്ച് ലഷ്കര്‍ ഇ തോയ്ബ ഭീകരര്‍ സൈന്യത്തിന്റെ പിടിയില്‍ ; ഗ്രനേഡ് അടക്കമുള്ള ആയുധങ്ങള്‍ പിടികൂടി
ദില്ലി: ജമ്മുകാശ്മീരില്‍ ബാരാമുള്ള ജില്ലയിലെ സൊപാറില്‍ നിന്ന് അഞ്ച് ലഷ്കര്‍ ഇ തോയ്ബ ഭീകരര്‍ സൈന്യത്തിന്റെ പിടിയിലായി. തുടര്‍ന്ന് ഇവരില്‍ നിന്ന് ഗ്രനേഡ് അടക്കമുള്ള ആയുധങ്ങള്‍ പിടികൂടി. എന്നാല്‍ പ്രദേശത്ത് കഴിഞ്ഞ ദിവസം നിരവധി വീടുകള്‍ തകര്‍ത്ത റോക്കറ്റ് ആക്രമണത്തിനു പിന്നില്‍ ഇവര്‍ക്ക് പങ്കുള്ളതായി പൊലീസ് വ്യക്തമാക്കി.
അതേസമയം ഞായറാഴ്ച കുപ്വാരയില് കൊവിഡ് റെഡ് സോണായി പ്രഖ്യാപിച്ച പ്രദേശത്ത് പാക്കിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍ എട്ട് വയസുള്ള കുട്ടിയടക്കം മൂന്ന് പ്രദേശവാസികള്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.
എന്നാല്‍ കഴിഞ്ഞ ആഴ്ച കുപ്വാരയിലെ നിയന്ത്രണ രേഖയിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികരും അഞ്ച് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു. കുല്‍ഗാമില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് തീവ്രവാദികളെ കഴിഞ്ഞയാഴ്ച സൈന്യം വധിച്ചിരുന്നു. തീവ്രവാദികള്‍ക്ക് പാക്കിസ്ഥാന് പിന്തുണ നല്കിയാല് ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്കിയിട്ടുണ്ടായിരുന്നു.
Comments are closed.