ലോക്ക്ഡൗൻ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രം പുറത്തിറക്കി

ന്യൂ​ഡ​ല്‍​ഹി: മേ​യ് മൂ​ന്ന് വ​രെ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പു​തി​യ മാർഗ്ഗനിർദ്ദേശങ്ങൾ പു​റ​ത്തി​റ​ക്കി.

കേന്ദ്ര സർക്കാർ മാർഗ്ഗനിർദേശത്തിൽ ഇളവ്‌ നൽകിയവ

പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍, ട്ര​ഷ​റി പേ​യ് ആ​ന്‍​ഡ് അ​ക്കൗ​ണ്ട്‌​സ് ഓ​ഫീ​സ​ര്‍, ഫി​നാ​ന്‍​ഷ്യ​ല്‍ അ​ഡ്വൈസേ​ഴ്‌​സ് ആ​ന്‍​ഡ് ഫീ​ല്‍​ഡ് ഓ​ഫീ​സേ​ഴ്‌​സ്.
പെ​ട്രോ​ളി​യം, സി​എ​ന്‍​ജി, എ​ല്‍​പി​ജി, പി​എ​ന്‍​ജി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സു​ക​ള്‍
പോ​സ്റ്റ് ഓ​ഫീ​സു​ക​ള്‍, ദു​ര​ന്ത നി​വാ​ര​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്കും അ​തോ​റി​റ്റി​ക്കും

പ്രി​ന്‍റ്, ഇ​ല​ക്‌ട്രോ​ണി​ക് മീ​ഡി​യ​ക്ക് ന​ല്‍​കി​യി​രു​ന്ന ഇ​ള​വു​ക​ള്‍ തു​ട​രും

റേ​ഷ​ന്‍, പ​ച്ച​ക്ക​റി, പ​ഴം, പാ​ല്‍, മ​ത്സ്യ​മാം​സം എ​ന്നീ മേ​ഖ​ല​യ്ക്ക് ന​ല്‍​കി​യി​രു​ന്ന ഇ​ള​വ് തു​ട​രും. ഹോം​ഡെ​ലി​വ​റി പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം

തെ​യി​ല​ത്തോ​ട്ടം തു​റ​ക്കാം. എ​ന്നാ​ല്‍ അ​മ്പത് ശ​ത​മാ​നം തൊ​ഴി​ലാ​ളി​ക​ള്‍ മാ​ത്രം

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ച​ര​ക്ക് അ​നു​വ​ദി​ക്കും. റെ​യി​ല്‍​വേ മു​ഖേ​ന​യു​ള്ള ച​ര​ക്ക് നീ​ക്കം, സം​സ്ഥാ​ന​ങ്ങ​ള്‍​ക്കി​ട​യി​ലെ ച​ര​ക്ക് നീ​ക്കം, കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര​ക്ക് നീ​ക്കം.

സ്‌പെഷ്യൽ ട്രെയിനുകൾ മേയ് മൂന്ന് വരെ കാണില്ല

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​യോ​ടെ ചി​ല ഫാ​ക്ട​റി​ക​ള്‍ തു​റ​ക്കാം. പാ​ക്കേ​ജ്ഡ് ഫു​ഡ് വ്യ​വ​സാ​യം. കീ​ട​നാ​ശി​നി, വി​ത്ത് എന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​വ​സാ​യ​ങ്ങ​ള്‍​ക്ക് ഇ​ള​വു​ണ്ട്.

പൊ​തു​ഗ​താ​ഗ​ത​ത്തി​ന് ഇ​ള​വു​ക​ള്‍ ഇ​ല്ല. സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ പ്ര​ത്യേ​ക ഇ​ള​വു​ക​ള്‍ ന​ല്‍​ക​രു​തെ​ന്നും കേ​ന്ദ്ര സർക്കാർ പുറത്തുവിട്ട മാർഗ്ഗനിർദ്ദേശങ്ങളിൽ ക​ര്‍​ശ​ന​മാ​യി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

അവശ്യ സേവനങ്ങള്‍ അല്ലാത്ത സര്‍ക്കാര്‍ ഒഫീസുകള്‍ അ‍ടഞ്ഞ് തന്നെ കിടക്കും. എന്നാല്‍ കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഇളവ് നല്‍കും. ഒന്നാംഘട്ടത്തിലേത് പോലെ പാല്‍ പച്ചക്കറി തുടങ്ങിയ വില്‍പന നടത്തുന്ന കടകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നും മാര്‍ഗ്ഗനിര്‍ദേശത്തിൽ പറയുന്നു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.