ചരിത്രത്തിൽ ആദ്യമായി ഈ വർഷം തൃശൂർ പൂരമില്ല

തൃശൂര്‍: കൊറോണ വ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ ഇത്തവണ തൃശൂര്‍ പൂരം നടത്തേണ്ടെന്ന് മന്ത്രിമാരായ വി എസ് സുനിൽകുമാർ,എ. സി മൊയ്‌തീൻ എന്നിവരുടെ നേതൃത്വത്തിലുള്ള ക്ഷേത്ര ഭാരവാഹികളുടെ യോഗത്തിൽ ധാരണയായി. ഈ സാഹചര്യത്തിൽ ചടങ്ങായി പോലും പൂരം നടത്തേണ്ടെന്നാണ് ഭാരവാഹികളുടെ അഭിപ്രായം.

ക്ഷേത്രത്തിനുള്ളിൽ നടക്കുന്ന പൂജാകർമ്മങ്ങളിൽ അഞ്ച് പേരിൽ കൂടാത്ത ചടങ്ങായി മാറുമെന്നും ക്ഷേത്രകമ്മറ്റി അറിയിച്ചു.

ആന എഴുന്നള്ളിപ്പ് തുടങ്ങി ക്ഷേത്രത്തിന്റെ പുറത്തുള്ള എല്ലാ ആഘോഷങ്ങളും ഒഴിവാക്കി.
പൂരവുമായി ബന്ധപ്പെട്ട മറ്റു ക്ഷേത്രങ്ങളിലെ ചെറു പൂരങ്ങളും ഒഴിവാക്കും.

ലോക്ക് ഡൗണ്‍ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതോടെ തന്നെ പൂരവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെല്ലാം പാറമേക്കാവ്,തിരുവമ്പാടി ദേവസ്വങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.
മഹാത്മാഗാന്ധിയുടെ സംസ്കാരചടങ്, ചൈന യുദ്ധം തുടങ്ങിയ അവസരങ്ങളിൽ പൂരം ചില നിയന്ത്രണങ്ങൾക്ക് വിധേയമായി നടത്തിയിരുന്നു. എന്നാൽ തൃശൂരിന്റെ പൂരചരിത്രത്തിൽ ആദ്യമായാണ് പൂരം പൂർണമായും ഒഴുവക്കുന്നതെന്നു ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.