മത്സ്യഫെഡ് വഴി മത്സ്യസംഭരണം മത്സ്യ ബന്ധന തൊഴിലാളികളും ; പോലീസും തമ്മില്‍ സംഘര്‍ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ മത്സ്യ ഫെഡ് വഴി സര്‍ക്കാര്‍ മത്സ്യം സംഭരിക്കുമ്പോള്‍ ഹാര്‍ബറിലെ ചെറുകിട കച്ചവടക്കാര്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ല എന്ന പരാതിയെത്തുടര്‍ന്ന് മത്സ്യ ബന്ധന തൊഴിലാളികളും പോലീസും തമ്മില്‍ സംഘര്‍ഷം.

എന്നാല്‍ മത്സ്യ ഫെഡ് വഴി സര്‍ക്കാര്‍ മത്സ്യം സംഭരിക്കാന്‍ തയ്യാറായെങ്കിലും വളരെ തുച്ഛമായ അടിസ്ഥാന വിലയാണ് ഓരോ ഇനം മല്‍സ്യത്തിനും നല്‍കുന്നത്. തുടര്‍ന്ന് മത്സ്യത്തിന് പ്രതിഫലമായി കിട്ടുന്ന തുക പിന്നീട് ബാങ്ക് അക്കൗണ്ട് വഴിയാണ് ലഭിക്കുക. ഇത് മത്സ്യ ബന്ധന തൊഴിലാളികളെ ചൊടിപ്പിക്കുകയായിരുന്നു.

ഇതോടെയാണ് മത്സ്യത്തൊഴിലാളികളുമായി സംഘര്‍ഷത്തില്‍ എത്തിയത്. അതേസമയം ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ലെന്നും ഹാര്‍ബറില്‍ നിന്നും ചെറുകിട കച്ചവടക്കാര്‍ക്ക് മത്സ്യം വാങ്ങുവാനോ പിന്നീട് അതു വില്‍ക്കുവാനോ ഉള്ള സാഹചര്യം അധികൃതര്‍ നല്‍കുന്നില്ലെന്നും തൊഴിലാളികള്‍ വ്യക്തമാക്കുന്നു.

Comments are closed.