Ultimate magazine theme for WordPress.

ഒറ്റത്തവണത്തെ ലോക്ക്ഡൗണ്‍ കൊണ്ട് രോഗത്തെ തളയ്ക്കാനാവില്ലെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ഒറ്റത്തവണത്തെ ലോക്ക്ഡൗണ്‍ കൊണ്ട് രോഗത്തെ തളയ്ക്കാനാവില്ലെന്നും രണ്ടാം വരവ് ആദ്യത്തേതിനേക്കാള്‍ ഭീതിതമായിരിക്കുമെന്നും റിപ്പോര്‍ട്ട്. അതിനാല്‍ കൊറോണ വൈറസ് ഇടക്കിടെ തിരിച്ചു വരാന്‍ സാധ്യതയുള്ളതിനാല്‍ 2022വരെ സാമൂഹിക അകലം പാലിക്കുന്ന നടപടികള്‍ കൈക്കൊള്ളേണ്ടി വരുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

എന്നാല്‍ കൊറോണക്കെതിരായ വാക്‌സിന്റെയും കൃത്യമായ ചികിതസയുടെയും അഭാവമുണ്ടായാല്‍ 2025ല്‍ രോഗം തിരിച്ചുവരാമെന്നും പറയുന്നുണ്ട്. അതേസമയം വാകസിന്‍ കണ്ടെത്തുന്നത് വരേക്കും സാമൂഹിക അകലം പാലിക്കുന്നത് നിശ്ചിത രീതിയില്‍കുറച്ചു കാലത്തേയ്ക്ക് കൂടി തുടരുകമാത്രമാണ് വഴിയുള്ളത്.

Comments are closed.