മേഘാലയയില്‍ അറിയപ്പെടുന്ന ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു ചികിത്സ തേടിയവര്‍ ക്വാറന്‍ൈറയിനില്‍

ഷിംലോംഗ്: മേഘാലയയില്‍ അറിയപ്പെടുന്ന ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഷില്ലോംഗിലെ രണ്ട് ബദനി ആശുപത്രികളുടെയും സ്ഥാപകനാണ് ഇദ്ദേഹം. മേഘാലയിലെ ഷില്ലോംഗില്‍ കൊവിഡ് ബാധയില്ലാതിരിക്കുകയായിരുന്നു. ഇതോടെ ഈ ആശുപത്രികളില്‍ ചികിത്സ തേടിയ മുഴുവന്‍ പേരും ക്വാറന്‍ൈറയിനിലായി. ആശുപത്രി അടച്ചു.

തുടര്‍ന്ന് ചികിത്സ തേടിയവര്‍ ക്വാറന്‍ൈറയിനിലായി. സര്‍ക്കാര്‍ കര്‍ഫ്യൂ ശക്തമാക്കി. ഇടയ്ക്ക് നല്‍കിയിരുന്ന ഇളവുകളെല്ലാം സര്‍ക്കാര്‍ പിന്‍വലിച്ചു. ജനങ്ങളെല്ലാം വീടുകളിലുമായി. അതേസമയം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സിക്കിം മാത്രമാണ് കൊവിഡ് ബാധിക്കാത്ത ഏകസംസ്ഥാനം. അതേസമയം രോഗം ഭേദമായവരില്‍ വീണ്ടും വരുന്ന അവസ്ഥയും മറ്റു രാജ്യങ്ങളില്‍ കാണുന്നുണ്ട്. കര്‍ശനമായ ലോക്ക്ഡൗണിലൂടെ മാത്രമേ സമൂഹവ്യാപനം പോലുള്ള അവസ്ഥകളെ ഒഴിവാക്കാന്‍ കഴിയുകയുള്ളു.

Comments are closed.