കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ദേശീയപാത നിര്‍മ്മാണം തുടരാന്‍ നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ നീട്ടിയ പശ്ചാത്തലത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. അതിനായി ദേശീയപാത നിര്‍മ്മാണം തുടരാനും ഇതുവഴി റോഡ് പണികളിലൂടെ തൊഴില്‍ നല്‍കാനുമാണ് ആലോചന. അതേസമയം ഹൈവേ പണികള്‍ക്കിടയില്‍ ഗതാഗതം നിര്‍ത്തിവെക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
എന്നാല്‍ ലോക്ക്ഡൗണില്‍ ഇത്തരം പണികള്‍ ഏറ്റെടുക്കുന്നത് ഗതാഗത തടസ്സങ്ങള്‍ക്കിടയാക്കില്ല. ഇതിനെകുറിച്ച് സംസ്ഥാനസര്‍ക്കാരുകളുമായി ആലോചനകള്‍ നടക്കുന്നുണ്ടെന്നും നിതിന്‍ ഗഡ്കരി പറയുന്നു. ഡല്‍ഹിയില്‍ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് പോകാന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയിരുന്നു.
എന്നാല്‍ രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മുംബൈയിലും സമാനമായ സംഭവം കഴിഞ്ഞ ദിവസമുണ്ടായ പശ്ചാത്തലത്തിലാണ് കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.
കുടിയേറ്റ തൊഴിലാളികളെ ഹൈവേ നിര്‍മ്മാണ പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്തുന്ന കാര്യം ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനിക്കാം. അതേസമയം മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാവണം പ്രവര്‍ത്തിക്കേണ്ടത്. റോഡ് നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഞാന്‍ ചര്‍ച്ച നടത്തിയിരുന്നു. കൊറോണ വൈറസ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുള്ള ഹൈവേ പദ്ധതികള്‍ ഏറ്റെടുത്ത് പണി തുടങ്ങാവുന്നതാണ്.
മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ചിലയിടങ്ങളില്‍ കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ നല്‍കിയിട്ടില്ല. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. സംസ്ഥാനസര്‍ക്കാരുകളില്‍ നിന്ന് സമ്മതം ലഭിച്ചാല്‍ ഉടന്‍ തന്നെ ഹൈവേ പദ്ധതികള്‍ പുനരാരംഭിക്കുന്നതുമായി മുന്നോട്ടു പോകും. എല്ലാ മാര്‍ഗ്ഗനിര്‍ദേശങ്ങളും പാലിച്ചു കൊണ്ടു തന്നെയെന്ന് ഗഡ്കരി വ്യക്തമാക്കി.
Comments are closed.