സ്പ്രിംഗ്ളര്‍ വിവാദം : കരാര്‍ ഒപ്പിട്ട വിവരം ഉള്‍പ്പെടെ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സ്പ്രിംഗ്ളര്‍ കരാറില്‍ ദുരൂഹതയുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെത്തുടര്‍ന്ന് പ്രതിപക്ഷത്തിന് മറുപടി നല്‍കി വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തി. തുടര്‍ന്ന് സെപ്തംബര്‍ 24 വരെ കാലാവധിയില്‍ ഏപ്രില്‍ 2 നാണ് കരാര്‍ ഒപ്പിട്ടതെന്ന വിവരം ഉള്‍പ്പെടെയാണ് പുറത്തുവിട്ടിരിക്കുന്നത്.

കൂടാതെ ഏപ്രില്‍ 12 ന് സ്പ്രിംഗ്ളര്‍ ഐടി സെക്രട്ടറിക്കയച്ച കത്തും പുറത്തുവിട്ടിട്ടുണ്ട്. വിവരങ്ങളുടെ മേല്‍ അന്തിമ തീരുമാനം പൗരനാണെന്നും വിവരങ്ങള്‍ ദുരുപയോഗം ചെയ്യില്ലെന്നും കരാറില്‍ പറയുന്നുണ്ട്. സ്പ്രിംഗ്ളര്‍ ഐ.ടി സെക്രട്ടറിക്കയച്ച വിശദീകരണ കത്തും സര്‍ക്കാര്‍ പുറത്തുവിട്ടു. അതേസമയം പ്രതിപക്ഷത്തിന്റെ വിവാദവും ആരോപണവും ശക്തമാതോടെയാണ് വിശദാംശങ്ങള്‍ സര്‍ക്കാര്‍ തന്നെ പുറത്തുവിട്ടത്.

Comments are closed.