സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് തുടരുന്നു ; പവന് ഉയര്‍ന്ന നിലവാരമായ 33,600 രൂപ

മുംബൈ: സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് തുടരുകയാണ്. തുടര്‍ന്ന് പവന് ഉയര്‍ന്ന നിലവാരമായ 33,600 രൂപയാണിപ്പോള്‍. ഗ്രാമിന് 4,200 രൂപയാണ്. 15 ദിവസംകൊണ്ട് പവന്റെ വിലയില്‍ രണ്ടായിരം രൂപയാണ് വര്‍ധിച്ചത്. ആഗോള വിപണിയിലും സ്വര്‍ണവില കൂടുന്നുണ്ട്. ലോക്ക്ഡൗണ്‍ കാരണം ജൂവലറികള്‍ അടഞ്ഞുകിടക്കുകയാണ്.

അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ മാറ്റിവാങ്ങുന്നതിനോ കഴിയുന്നില്ലെങ്കിലും സ്വര്‍ണവില ഉയരുകയാണ്. അതേസമയം ഏഴുവര്‍ഷത്തെ ഉയര്‍ന്ന നിലവാരം ഭേദിച്ച് സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,750 ഡോളര്‍ നിലവാരത്തിലെത്തി.

Comments are closed.