ലോക് ഡൗണിന്റെ മറവില്‍ ടിക് ടോക് വിഡീയോയിലൂടെ മദ്യക്കച്ചവടം യുവാവ് അറസ്റ്റില്‍

ഹൈദരാബാദ്: കൊറോണ വ്യാപനത്തെത്തുടര്‍ന്നുള്ള ലോക് ഡൗണിന്റെ മറവില്‍ ടിക് ടോക് വിഡീയോയിലൂടെ മദ്യക്കച്ചവടം നടത്തിയ യുവാവ് ഹൈദരാബാദില്‍ അറസ്റ്റിലായി. തുടര്‍ന്ന് മദ്യം വേണ്ടവര്‍ക്ക് ഇവിടെ എത്താമെന്ന സന്ദേശമായിരുന്നു ഇയാള്‍ വീഡിയോയിലൂടെ നല്‍കിയത്.

അതേസമയം കള്ളുഷാപ്പില്‍ എത്തിയ ചിലര്‍ക്കായി യുവാവും സുഹൃത്തും ഒരു സ്ത്രീയും ചേര്‍ന്ന് മദ്യം വിളമ്പുന്ന വീഡിയോയാണ് ടിക് ടോക്കില്‍ ഇയാള്‍ ഷെയര്‍ ചെയ്തത്. എന്നാല്‍, ദിവസവേതനക്കാരായ തൊഴിലാളികള്‍ക്ക് വേണ്ടിയാണ് താന്‍ വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് യുവാവ് പ്രതികരിച്ചത്.

Comments are closed.