വൈദ്യുതി മീറ്റര്‍ റീഡിംഗ് ഏപ്രില്‍ 21 മുതല്‍ പുനഃരാംരംഭിക്കുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: കോവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച വൈദ്യുതി മീറ്റര്‍ റീഡിംഗ് ഏപ്രില്‍ 21 മുതല്‍ പുനഃരാംരംഭിക്കുമെന്ന് കെഎസ്ഇബി ഫേസ്ബുക്കിലൂടെ അറിയിച്ചു.

അതിനാല്‍ ഉപഭോക്താക്കള്‍ക്ക് മേയ് 3വരെ പിഴ കൂടാതെ വൈദ്യുതി ചാര്‍ജ് അടയ്ക്കാമെന്നും കെഎസ്ഇബി വ്യക്തമാക്കി. അതേസമയം കെ എസ്ഇബി ക്യാഷ് കൗണ്ടറുകള്‍ ലോക്ക് ഡൗണിനു ശേഷം മാത്രമേ തുറക്കുകയുള്ളു.

Comments are closed.