പാലക്കാട് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി രോഗമുക്തരായി ആശുപത്രി വിട്ടു

പാലക്കാട്: പാലക്കാട് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേര്‍ തുടര്‍ച്ചയായ മൂന്ന് പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. മാര്‍ച്ച് 27ന് രോഗം സ്ഥിരീകരിച്ച ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി, ഈമാസം നാലിന് രോഗം സ്ഥിരീകരിച്ച കാവില്‍പ്പാട് സ്വദേശി എന്നിവരാണ് ആശുപത്രി വിട്ടത്. അതേസമയം ഇവരുടെ പ്രഥമ സമ്പര്‍ക്ക പട്ടികയില്‍ ആര്‍ക്കും രോഗബാധ കണ്ടെത്താനായിട്ടില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

പാലക്കാട് ഇനി രണ്ടുപേര്‍മാത്രമാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുളളത്. അതേസമയം കൊവിഡ് ബാധിച്ച് കൊല്ലത്ത് ചികിത്സയിലായിരുന്ന മൂന്നുപേര്‍ രോഗമുക്തരായി. ഇതില്‍ ഗര്‍ഭിണിയായ ഒരു യുവതിയും ഉള്‍പ്പെടുന്നു. ഖത്തറില്‍ നിന്ന് എത്തിയ ഇട്ടിവ സ്വദേശിനിയും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത ഓയൂര്‍ സ്വദേശിയുമാണ് രോഗ മുക്തരായത്. ഇനി അഞ്ചു പേരാണ് കൊല്ലത്ത് ചികിത്സയിലുള്ളത്.

Comments are closed.