ഏപ്രില്‍ 20 മുതല്‍ എല്ലാ ഐടി, ഐടി അനുബന്ധ സേവനങ്ങളും പ്രവര്‍ത്തിക്കാന്‍ അനുമതി

ദില്ലി: ദേശീയ ലോക്ക് ഡൗണിന്റെ രണ്ടാം ഘട്ടം ഇന്ന് മുതല്‍ ആരംഭിച്ച സാഹചര്യത്തില്‍ ഏപ്രില്‍ 20 മുതല്‍ എല്ലാ ഐടി, ഐടി അനുബന്ധ സേവനങ്ങളും (ഐടിഇഎസ്) ഇ-കൊമേഴ്സ് കമ്പനികളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പുറപ്പെടുവിച്ചു.

തുടര്‍ന്ന് മുന്‍പ് ഉണ്ടായിരുന്ന വര്‍ക്ക് ഫോഴ്‌സിന്റെ 50 ശതമാനം വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഐടി മേഖലയോട് ആവശ്യപ്പെട്ടു. അതേസമയം ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് അത്തരം പരിധിയില്ല. ഇ-കൊമേഴ്സ് ഓപ്പറേറ്റര്‍മാര്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും ആവശ്യമായ അനുമതികള്‍ ലഭിച്ചശേഷം പ്രവര്‍ത്തിപ്പിക്കാന്‍ അനുവാദമുള്ളു.

‘ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ സേവന മേഖലയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്, ദേശീയ വളര്‍ച്ചയ്ക്ക് അത് പ്രധാനമാണ്. അതനുസരിച്ച്, ഇ-കൊമേഴ്സ് പ്രവര്‍ത്തനങ്ങള്‍, ഐടി, ഐടി അനുബന്ധ സേവനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഡാറ്റ, കോള്‍ സെന്ററുകള്‍, ഓണ്‍ലൈന്‍ അദ്ധ്യാപനം, വിദൂര പഠനം എന്നിവയെല്ലാം ഇപ്പോള്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങളാണ് , ‘ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

Comments are closed.