സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കൂടാതെ ഏഴ് പേര്‍ക്ക് ഇന്ന് ഫലം നെഗറ്റീവായി. കാസര്‍കോട് നാല് പേരും കോഴിക്കോട് രണ്ട് പേരും കൊല്ലത്ത് ഒരാളുമാണ് രോഗമുക്തരായത്. അതേസമയം സംസ്ഥാനത്ത് ഇതുവരെ 387 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 167 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തില്‍ കഴിയുന്നത് 97464 പേരാണ്. ഇതില്‍ 96942 പേര്‍ വീടുകളിലാണ്. 522 പേര്‍ ആശുപത്രികളിലുമാണ്. ഇന്നുമാത്രം 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇതുവരെ 16475 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. രോഗബാധയുണ്ടായ 387 പേരില്‍ 264 പേര്‍ വിദേശത്ത് നിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. എട്ടുപേര്‍ വിദേശകളാണ്. സമ്പര്‍ക്കം മൂലം രോഗമുണ്ടായത് 114 പേര്‍ക്കാണ്.

Comments are closed.