യൂട്യൂബ് നോക്കി വ്യജ മദ്യം നിർമിച്ചു; എക്സൈസ് പിടിയിലായി

കൊല്ലം: വിവിധ കേസുകളിലായി കോടയും വാറ്റ് ചാരയാവുമായി ഒരാളെ എക്സൈസ് പിടികൂടി.രണ്ട് പേർക്കെതിരെ കേസെടുത്തു.

യുട്യൂബ് നോക്കി ചാരായം വാറ്റുന്നതിനായി കോട സൂക്ഷിച്ച പെരിങ്ങനാട് സ്വദേശികളായ സജേഷ് ഭവനത്തിൽ വിജീഷ് , കൂട്ടാളിയായ രഘു മകൻ വിഷ്ണു എന്നിവർക്കെതിരെ കേസ് എടുക്കുകയും വിജീഷ് എന്നയാളെ അടൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ
ഇ. കെ റെജിമോന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.ഇവർ സൂക്ഷിച്ചിരുന്ന 35 ലിറ്റർ കോടയും കണ്ടെടുത്തു
മറ്റൊരു റെയിഡിൽ റബ്ബർ ടാപ്പിംഗ് തൊഴിലാളികൾ എന്ന വ്യാജേന വീട് വാടകയ്ക്ക് എടുത്താണ് വൻതോതിൽ വ്യാജ ചാരായം നിർമിച്ചത്. എക്സൈസ് സംഘത്തെ കണ്ട് രക്ഷപ്പെട്ട കൊടുമൺ വില്ലേജിൽ കൊടുമൺ മുറിയിൽ ചിരണിക്കൽ ഭാഗം ബെൻസി വില്ലയിൽ പൊടിയൻ മകൻ മോൻസി എന്നയാളുടെ പേരിൽ കേസ് എടുക്കകയും 350 ലിറ്റർ കോടയും 10 ലിറ്റർ ചാരായവും ചാരായം വാറ്റുന്നതിനുള്ള വാറ്റുപകരണങ്ങളും സംഭവസ്ഥലത്ത് നിന്ന് കണ്ടടുത്തു.

അടൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ
ഇ. കെ റെജിമോന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു റെയിഡ് നടത്തിയത് . റെയിഡിൽ പ്രിവന്റീവ് ഓഫീസർ അനിൽകുമാർ .സിവിൽ എക്സൈസ് ഓഫീസർമാരായ ബിജു വർഗീസ് , അരുൺ. വി , ഹരിഹരൻ ഉണ്ണി . പ്രേമാനന്ദ് , പി.എൻ . ശ്രീകുമാർ , റംജി എന്നിവർ പങ്കെടുത്തു .

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.