ക്യാൻസർ രോഗികൾക്ക് അശ്വസിക്കാം കോവിഡ്-19 തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 21 കാന്‍സര്‍ ചികിത്സാകേന്ദ്രങ്ങൾ

കൊല്ലം : കോവിഡ് പശ്ചാത്തലത്തില്‍
സംസ്ഥാനത്തെ കാന്‍സര്‍ രോഗികള്‍ക്ക് എല്ലാ ജില്ലകളിലുമായി 21കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളൊരുക്കി സംസ്ഥാന സർക്കാർ. രാജ്യത്തുതന്നെ ആദ്യമായാണ് ഇങ്ങനെയൊരു സംവിധാനം. രോഗപ്രതിരോധ ശേഷി കുറഞ്ഞവരാണ് കാന്‍സര്‍ രോഗികള്‍. അവര്‍ക്ക് കൊറോണ വൈറസ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിലെത്തും. അതിനാലാണ് അവരെ അധികദൂരം യാത്ര ചെയ്യിക്കാതെ തൊട്ടടുത്ത പ്രദേശങ്ങളില്‍ തന്നെ ചികിത്സാ സൗകര്യമൊരുക്കുന്നത്. നിലവിൽ ആര്‍സിസിയുമായി ചേര്‍ന്നാണ് ചികിത്സാ സൗകര്യമൊരുക്കുന്നതെങ്കിലും മറ്റ് റീജിയണല്‍ കാന്‍സര്‍ സെന്‍ററുകളുമായും സഹകരിച്ച് കാന്‍സര്‍ചികിത്സ സൗകര്യം വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.