ദില്ലിയില്‍ സ്ത്രീകള്ക്കുനേരെയയുള്ള അതിക്രമത്തില്‍ 83.4 ശതമാനത്തിന്റെ കുറവുണ്ടായെന്ന് പൊലീസ്
ദില്ലി: ലോക്ഡൗണ്‍ കാലത്ത് രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ദ്ധിക്കുന്നതായി ദേശീയ വനിത കമ്മീഷന് പറഞ്ഞതിനു പിന്നാലെ ദില്ലിയില്‍ സ്ത്രീകള്‍ക്കുനേരെ ബലാത്സംഗ കേസുകളില്‍ 83.4 ശതമാനത്തിന്റെ കുറവുണ്ടായെന്ന് ദില്ലി പൊലീസ് റിപ്പോര്‍ട്ട്. 2019 മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 12 വരെയുള്ള കാലയളവില്‍ 139 ബലാത്സംഗ കേസുകളാണ് ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വര്‍ഷം അത് ഇരുപത്തിമൂന്നായി കുറഞ്ഞു.
കൂടാതെ സ്ത്രീത്ത്വത്തെ അപമാനിച്ചതിനും കയ്യേറ്റം ചെയ്ത കേസുകളില്‍ കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 233 കേസുകളായിരുന്നെങ്കില്‍ ഇത്തവണ മുപ്പത്തിമൂന്ന് കേസായി ചുരുങ്ങി. അതേസമയം ഗാര്‍ഹിക പീഡന പരാതികള്‍ മുപ്പത്തിയേഴ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ മാത്രമല്ല, മറ്റു കുറ്റകൃത്യങ്ങളും കുറയുന്നു എന്നാണ് കണക്ക്. മോഷണക്കേസുകള്‍ 62 ശതമാനം കുറഞ്ഞു. കവര്‍ച്ച കേസുകള്‍ 49 ശതമാനവുമാണ്. എന്നാല്‍ ലോക്ഡൗണ്‍ കാലത്ത് ആളുകള്‍ പുറത്തിറങ്ങാത്തതാണ് കുറ്റകൃത്യങ്ങള്‍ കുറയാന്‍ കാരണമെന്ന് പൊലീസ് വ്യക്തമാക്കുന്നു.
Comments are closed.