കര്‍ണാടകത്തില്‍ കൊവിഡ് മരണം 12 ആയി ; ഇന്നലെ 19 പേര്‍ കൂടി രോഗബാധിതരായി

ബെംഗളൂരു: കര്‍ണാടകത്തില്‍ കൊവിഡ് മരണം 12 ആയി ഇന്നലെ 19 പേര്‍ കൂടി രോഗബാധിതരായി. വിജയപുരയിലും ബെംഗളൂരുവിലുമാണ് ഇന്നലെ മരിച്ചത്. രണ്ട് ദിവസത്തിനിടെ ആറ് പേരാണ് കര്‍ണാടകത്തില്‍ രോഗബാധിതരായത്. അതേസമയം വടക്കന്‍ കര്‍ണാടകത്തിലെ വിജയപുര,ബെലഗാവി, ബാഗല്‍കോട്ട്, കലബുറഗി ജില്ലകളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ബെംഗളൂരുവും മൈസൂരുവും ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ട് ജില്ലകളാണ് തീവ്രബാധിതം. കൊവിഡ് ബാധിച്ചവരുമായി സമ്പര്‍ക്കപ്പട്ടികയിലുളളവരാണ് ഭൂരിഭാഗവും ഗുരുതരാവസ്ഥയിലാണ് മിക്ക രോഗികളും ഇവിടങ്ങളില്‍ ആശുപത്രിയിലെത്തുന്നത്. സംസ്ഥാനത്ത് പതിനഞ്ച് പേര്‍ക്ക് എങ്ങനെ രോഗം വന്നുവെന്നതില്‍ വ്യക്തതയില്ല.

നഞ്ചന്‍കോഡ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ കൊവിഡ് ബാധിതര്‍ നാല്‍പ്പത്തിയാറായി. ഇവിടെ ആദ്യം രോഗം സ്ഥിരീകരിച്ച ജീവനക്കാരനും എങ്ങനെ പകര്‍ന്നുവെന്ന് വ്യക്തമായിട്ടില്ല. ബെംഗളൂരു നഗരത്തില്‍ സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ പുറത്തിറങ്ങുന്നത് വിലക്കും.

തുടര്‍ന്ന് ഓണ്‍ലൈനായി അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ ബെംഗളൂരു കോര്‍പ്പറേഷന്‍ സംവിധാനം ഒരുക്കാനാണ് ശ്രമം. ബെംഗളൂരുവില്‍ സാധനങ്ങള്‍ വാങ്ങാനെന്ന പേരില്‍ അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങുന്നത് പതിവായതോടെയാണ് നടപടി കര്‍ശനമാക്കുന്നത്. തുടര്‍ന്ന് 80619-14960 എന്ന നമ്പറില്‍ വിളിക്കുകയോ വാട്‌സ്ആപ്പിലൂടെ ഓര്‍ഡര്‍ നല്‍കുകയോ ചെയ്യാവുന്നതാണ്.

Comments are closed.