Ultimate magazine theme for WordPress.

രാജ്യത്ത് കൊവിഡ് മരണം 393 ; ആകെ രോഗബാധിതരുടെ എണ്ണം 11.933 ആയി

ദില്ലി: രാജ്യത്ത് കൊവിഡ് മരണം 393 ആയി. ആകെ രോഗബാധിതരുടെ എണ്ണം 11.933 ആയി. ദിവസേന ആയിരത്തില്‍ കൂടുതല്‍ ആളുകള്‍ക്കാണ് രോഗം പിടിപെടുന്നത്. അതിനാല്‍ കൂടുതല്‍ പരിശോധനകള്‍ വേണമെന്ന് ഐ.സി.എം.ആര്‍ ആവശ്യം. കര്‍ണാടകത്തില്‍ കൊവിഡ് മരണം പന്ത്രണ്ടായി. ബെംഗളൂരുവും മൈസൂരുവും ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ട് ജില്ലകളാണ് തീവ്രബാധിതം.

ബെംഗളൂരു നഗരത്തില്‍ സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ പുറത്തിറങ്ങുന്നത് വിലക്കും. ഓണ്‍ലൈനായി അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ സംവിധാനം ഒരുക്കാനാണ് നീക്കം. രണ്ടാംഘട്ട ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ കേന്ദ്ര മന്ത്രിസഭ യോഗം ചേര്‍ന്നിരുന്നു. അതേസമയം സാമ്പത്തിക മേഖലയിലെ തകര്‍ച്ച മറികടക്കാനുള്ള പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയരുകയാണ്.

Comments are closed.