സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇളവുകള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരും

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇളവുകള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരും. എന്നാല്‍ രോഗത്തിന്റെ വ്യാപനം കുറഞ്ഞെങ്കിലും വലിയ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയില്ല. അതേസമയം രമ്പരാഗത തൊഴിലിടങ്ങള്‍ക്കും കാര്‍ഷിക മേഖലയ്ക്കും തോട്ടം മേഖലയ്ക്കും കൂടുതല്‍ ഇളവ് നല്‍കും. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ ഇളവ് വരുത്തും.

എന്നാല്‍ പൊതുഗതാഗതം പാടില്ലെന്നും, മദ്യശാലകള്‍ തുറക്കരുതെന്നും കേന്ദ്രത്തിന്റെ നിര്‍ദ്ദേശം ഉളളതിനാല്‍ അതിലെ നിയന്ത്രണങ്ങള്‍ സംസ്ഥാന സര്‍ക്കാരും തുടരുന്നതാണ്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ കേന്ദ്രം ഉടന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അതേസമയം കേന്ദ്രത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ സംസ്ഥാനം പ്രതീക്ഷിച്ച ഇളവുകളുണ്ടായിരുന്നില്ല. എന്നാല്‍ സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് ഇളവുകള്‍ പ്രഖ്യാപിക്കാന്‍ പാടില്ലെന്നും നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

Comments are closed.