Ultimate magazine theme for WordPress.

കൊച്ചിയില്‍ ലോക്ഡൗണ്‍ ലംഘിച്ച് കുര്‍ബാന : വൈദികനും ആറ് വിശ്വാസികളും അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സ്റ്റെല്ലാ മേരീസ് പള്ളിയില്‍ ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് കുര്‍ബാന നടത്തിയ വൈദികനും ആറ് വിശ്വാസികളും അറസ്റ്റിലായി. രാവിലെ ഏഴ് മണിയോടെയാണ് പള്ളിയില്‍ കുര്‍ബാന തുടങ്ങിയത്. എന്നാല്‍ വൈദിക സഹായിക്ക് പുറമെ ഇടവകാംഗങ്ങളായ അഞ്ച് പേര്‍ കൂടി പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തി.

തുടര്‍ന്ന് പൊലീസെത്തി ഇടവക വികാരി ഫാ. അഗസ്റ്റിന്‍ പാലായില്‍ ഉള്‍പ്പെടെ മുഴുവന്‍ ആളുകളെയും അറസ്റ്റ് ചെയ്തു. അതേസമയം തന്റെ അറിവോടെയല്ല വിശ്വാസികള്‍ പള്ളിയില്‍ എത്തിയതെന്നാണ് ഫാ. അഗസ്റ്റിന്‍ പാലായില്‍ പറയുന്നത്. എന്നാല്‍ ലോക്ഡൗണ്‍ സമയത്ത് വൈദികനും സഹായിയും ചേര്‍ന്ന് കുര്‍ബാന ചൊല്ലാന്‍ അനുമതിയുണ്ട്.

എന്നാല്‍ വിശ്വാസികളെ പങ്കെടുപ്പിക്കരുതെന്നാണ് നിയമം. ഇത് ലംഘിച്ചതിനാണ് പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ നിയമപ്രകാരം ഫാ. അഗസ്റ്റിന്‍ പാലായിലിനെയും ആറ് പേരെയും അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

Comments are closed.