ഷാര്‍ജയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

അബുദാബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം ആറായി. ദുബൈയിലെ സ്വകാര്യ കമ്പനിയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്ന ചങ്ങനാശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കല്‍ കുടുമ്പാംഗം ഷാജി സക്കറിയയാണ് മരിച്ചത്. 51 വയസ്സായിരുന്നു. എന്നാല്‍ പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മൃതദേഹത്തില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഗള്‍ഫില്‍ മരിച്ചവരുടെ ആകെ എണ്ണം 123 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17000 കടന്നു. വരുന്ന രണ്ടാഴ്ച നിര്‍ണ്ണായകമെന്ന് യുഎഇ മുന്നറിയിപ്പ് നല്‍കി. സൗദി അറേബ്യയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 5369 ആയി. 73 പേര്‍ മരിച്ചു.

എന്നാല്‍ യുഎഇയിലെ വൈറസ് ബാധിതരുടെ എണ്ണം 4933 ആയി 28 പേര്‍മരിച്ചു. എന്നാല്‍ നാലാഴ്ച രോഗബാധിതരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് യുഎഇ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍ താമസയിടങ്ങളില്‍ നിന്നംു അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഖത്തറില്‍ 3428പേരിലും, കുവൈത്ത് 1355, ബഹറൈന്‍ 1522, ഒമാനില്‍ 813 പേരിലും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലാകെ 7420 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

Comments are closed.