സൗദിയില്‍ കോവിഡ് മരണം 79 ; ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5862 ആയി

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് മരണം 79 ആയി. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5862 ആയി. അതേസമയം സൗദിയില്‍ ഇന്ന് മാത്രം മരിച്ചത് 6 പേരാണ്. 493 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. എന്നാല്‍ കൂടുതല്‍ പേരില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് മദീനയിലാണ്. 109 പേര്‍ക്കാണ് മദീനയില്‍ രോഗബാധിതരായത്. അതേസമയം 42 പേര്‍ക്ക് ഇന്ന് രോഗം മുക്തി നേടിയതോടെ രോഗം ഭേദമായവരുടെ എണ്ണം 931 ആയതായി മന്ത്രാലയം വ്യക്തമാക്കി.

അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേത്ര പരിശോധയടക്കമുള്ള മെഡിക്കല്‍ ടെസ്റ്റ് ഇല്ലാതെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. നിശ്ചിത വര്‍ഷത്തേക്കുള്ള ഫീസ് അടച്ചു ഓണ്‍ലൈന്‍ പോര്‍ട്ടലായ അബഷിര്‍ വഴിയാണ് ലൈസന്‍സ് പുതുക്കേണ്ടത്. നേരത്തെ വാഹന പരിശോധനയില്ലാതെ ഇസ്തിമാറ പുതുക്കുന്നതിനും സൗകര്യം നല്‍കിയിരുന്നു.

Comments are closed.