ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം ; മരണം 1,34,000 കടന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം ആയപ്പോള്‍ മരണം 1,34,000 കടന്നു. അമേരിക്കയില്‍ മരണം മുപ്പതിനായിരത്തിലേക്ക് അടുക്കുമ്പോള്‍ ഫ്രാന്‍സില്‍ 24 മണിക്കൂറിനിടെ 1438 പേര്‍ മരിച്ചു. ഇറ്റലിയില്‍ മരണ സംഖ്യ 21,000 കടന്നു. തുടര്‍ന്ന് കൊവിഡ് രോഗവുമായി മല്ലിടുന്ന 77 ദരിദ്ര രാഷ്ട്രങ്ങളുടെ കടങ്ങള്‍ എഴുതി തള്ളാന്‍ ജി 20 രാജ്യങ്ങളുടെ കൂട്ടായ്മ തീരുമാനമെടുത്തു.

അതേസമയം ന്യൂയോര്‍ക്കില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കും, ലോസ് ഏഞ്ചല്‍സും 2021 വരെ ആളുകള്‍ കൂടുതലായി എത്തുന്ന കായിക, വിനോദ പരിപാടികള്‍ റദ്ദ് ചെയ്‌തേക്കും. ചൈനയിലെ കൊവിഡ് മരണനിരക്കില്‍ സംശയം പ്രകടിപ്പിച്ച് പ്രസിഡന്റ് ട്രംപ് രംഗത്തെത്തിയിരുന്നു.

എന്നാല്‍ ജര്‍മ്മനിയില്‍ അടുത്താഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് ഏര്‍പ്പെടുത്തിയേക്കുമെന്നാണ് അറിവ്. അതേസമയം ഫ്രഞ്ച് നാവിക സേനയുടെ ചാള്‍സ് ഡിഗോള്‍ കപ്പലിലെ 668 നാവികര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.

Comments are closed.