ലോക് ഡൗൺ കാലത്ത് വീട്ടിലിരിക്കേണ്ടി വരുന്നവരുടെ മാനസിക സംഘർഷം ലഘൂകരിക്കുന്നതിനായി ഗുരുവന്ദനം ക്വിസ് മത്സരം നടത്തി; ശ്രീനാരായണ എംപ്ലോയീസ് ഫോറം

കൊല്ലം: ശ്രീനാരായണ എംപ്ലോയീസ് ഫോറവും ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ഗുരുവന്ദനം ഓൺലൈൻ ക്വിസ് മത്സരത്തിൻ്റെ വിജയികളെ പ്രഖ്യാപിച്ചു.
എസ്. എൻ. ഡി.പി.യോഗം പന്തളം യൂണിയനിലെ എസ്. അഭിലാഷ് ഒന്നാം സ്ഥാനവും വൈക്കം യൂണിയനിലെ എൻ.ആർ. സരിത, ചെങ്ങന്നൂർ യൂണിയനിലെ രാഖി സുകുമാരൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിജയികളെ ഫോണിൽ വിളിച്ചാണ് മത്സരഫലം പ്രഖ്യാപിക്കുകയും അഭിനന്ദിക്കുകയും ചെയ്തത്.
വിജയികൾക്ക് സ്വർണ നാണയം ഉൾപ്പടെയുള്ള സമ്മാനങ്ങൾ പിന്നീട് വിതരണം ചെയ്യും.
ഇതോടൊപ്പം സംഘടിപ്പിച്ച അടുക്കളത്തോട്ടം സെൽഫി മത്സരത്തിൽ ജിജിമോൻ വടയമ്പാടി, ശോഭന നടേശൻ മരട് , കെ എസ്. ശശികല വെച്ചേത്തറ തിരുവല്ല എന്നിവർ യഥാക്രമം ഒന്ന്. രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
കുടുംബ പ്രാർത്ഥന സെൽഫി മത്സരത്തിൽ കുണ്ടറ യൂണിയനിലെ പെരുമ്പുഴ സന്തോഷ് ഒന്നാം സ്ഥാനവും ചേർത്തല യൂണിയനിലെ സി.പി. അനീഷ് കുമാർ രണ്ടാം സ്ഥാനവും നേടി. ഈ മത്സരത്തിൻ്റെ മൂന്നാം സ്ഥാനം ജയൻ എൻ. ശങ്കരൻ കാലടി, വിനോദ് വിജയഭവൻ നെടുങ്കണ്ടം എന്നിവർ പങ്കിട്ടു.
കൊറോണ ലോക് ഡൗൺ കാലത്ത് വീട്ടിലിരിക്കേണ്ടി വരുന്നവരുടെ മാനസിക സംഘർഷം ലഘൂകരിക്കുന്നതിനൊപ്പം ശ്രീനാരായണവിജ്ഞാന വ്യാപനവും ലക്ഷ്യം വച്ച് വെള്ളാപ്പള്ളി നടേശൻ്റെ നിർദ്ദേശപ്രകാരമാണ് അംഗങ്ങൾക്കിടയിൽ 5 ദിവസം നീണ്ടുനിന്ന ഓൺ ലൈൻ ക്വിസ്മത്സരം സംഘടിപ്പിച്ചത്. ക്വിസ് ആദ്യത്തെ മൂന്ന് സ്ഥാനങ്ങൾക്ക് പുറമെ മികവ് പുലർത്തിയ 101 പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും 25% ത്തിന് മുകളിൽ മാർക്ക്
കരസ്ഥമാക്കിയ 345 പേർക്ക് സർട്ടിഫിക്കറ്റും നൽകുമെന്നും സംഘാടക സമിതി കോ- ഓർഡിനേറ്റർമാരായ രജിമോൻ പി.വി , എസ്.അജുലാൽ, ജി. ചന്തു, കെ.എം സജീവ്, ഡോ: വി.ശ്രീകുമാർ എന്നിവർ അറിയിച്ചു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.