സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന് മന്ത്രിസഭായോഗം ; കയര്‍, കശുവണ്ടി, കൈത്തറി, ബീഡി മേലഖകളില്‍ ഇളവ്

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചു. തുടര്‍ന്ന് കയര്‍, കശുവണ്ടി, കൈത്തറി, ബീഡി മേലഖകളില്‍ ഇളവ് നല്‍കാന്‍ തീരുമാനമായി.

എന്നാല്‍ സാലറി ചലഞ്ചില്‍ മന്ത്രിസഭായോഗം തീരുമാനം എടുത്തില്ല. അതേസമയം ഏഴ് ജില്ലകളെ ഹോട്ട്‌സ്‌പോട്ടായി കേന്ദ്രം തിരിച്ചതില്‍ വിയോജിപ്പും രേഖപ്പെടുത്തി. തീവ്രബാധിത ജില്ലകളില്‍ മാറ്റം വരും. രോഗവ്യാപനത്തിന്റെ പരിധി വെച്ചാണ് തീരുമാനം എടുക്കേണ്ടതെന്നാണ് വിമര്‍ശനം ഉയര്‍ന്നത്.

കേന്ദ്രത്തിന്റെ ഹോട്ട്‌സ്‌പോട്ട് തരംതിരിക്കല്‍ അശാസ്ത്രീയമെന്ന വിലയിരുത്തലാണുണ്ടായത്. നിലവില്‍ കേന്ദ്ര ലിസ്റ്റില്‍ കോഴിക്കോട് ഗ്രീന്‍ ലിസ്റ്റിലും നിലവില്‍ ഒരു കൊവിഡ് രോഗി മാത്രമുള്ള വയനാട് റെഡ് സോണിലുമാണ്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുന്നുണ്ട്.

രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളെ റെഡ്സോണായി കണക്കാക്കി. ഹോട്ട് സ്പോട്ടായി ജില്ലകള്‍ക്ക് പകരം മേഖലകള്‍ തിരിക്കും. ഈ സോണുകള്‍ നിശ്ചയിക്കാന്‍ കേന്ദ്രാനുമതി തേടുന്നതാണ്. എന്നാല്‍ ഹോട്ട്‌സ്‌പോട്ടുകളല്ല വേണ്ടത് സോണുകളാണെന്നും മന്ത്രിസഭായോഗം വിലയിരുത്തി. ഒറ്റയടിക്ക് എല്ലാ നിയന്ത്രണങ്ങളും എടുത്ത് കളയുന്ന തരത്തില്‍ ഒരു തീരുമാനത്തിനും നിലവില്‍ സാധ്യതയില്ലെന്നും യോഗം വിലയിരുത്തി.

Comments are closed.