വീട്ടില്‍ വാറ്റിയ ചാരായം കടത്തവെ തിരക്കഥാകൃത്ത് പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടില്‍ വാറ്റിയ ചാരായം കടത്തവെ തിരക്കഥാകൃത്ത് അറസ്റ്റിലായി. വെള്ള ഷിബു എന്നറിയപ്പെടുന്ന കവിയും തിരക്കഥാകൃത്തുമായ ആര്യനാട് കൊക്കോട്ടേല തൊണ്ടംകുളം ശ്രീവത്സം വീട്ടില്‍ ഷിബു ആണ് പിടിയിലായത്. നിരവധി അബ്കാരി കേസുകളില്‍ പ്രതിയായിരുന്നു ഇയാള്‍ എന്ന് എക്സൈസ് അറിയിച്ചു.

എക്സൈസ് എന്‍ഫോഴ്മെന്റ്റ് ആന്റ്റ് ആന്റീ നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഷിബുവിന്റെ വീട്ടില്‍ നിന്നും വാറ്റുവാന്‍ സൂക്ഷിച്ചിരുന്ന 120 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു.

Comments are closed.