മുംബൈയില്‍ നിന്ന് കാറില്‍ 1100 കിലോമീറ്റര്‍ സഞ്ചരിച്ച് വീട്ടിലെത്താന്‍ ശ്രമിച്ച രണ്ട് മലയാളികളെ പോലീസ് പിടികൂടി

തൃശ്ശൂര്‍: മുംബൈയില്‍നിന്ന് കാറില്‍ 1100 കിലോമീറ്റര്‍ സഞ്ചരിച്ച് പോട്ടയിലെ വീട്ടിലെത്താന്‍ ശ്രമിച്ച രണ്ട് മലയാളികള്‍ പോലീസ് പിടിയിലായി. കൂടാതെ കാറോടിച്ച മഹാരാഷ്ട്ര സ്വദേശിയും പിടിയിലായി. മുംബൈയില്‍ ജോലി ചെയ്യുകയാണ് പോട്ട സ്വദേശികളായ ഇവര്‍. മെഡിക്കല്‍ അടിയന്തരയാത്രയെന്ന സത്യവാങ്മൂലവുമായാണ് ഇവര്‍ യാത്ര തിരിച്ചത്.

പോട്ട സ്വദേശികളില്‍ ഒരാളുടെ സഹോദരന്‍ പാമ്പുകടിയേറ്റ് അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ കാരണം കാണിച്ച് സത്താറയിലെ പോലീസ് മേധാവിയുടെ കത്ത് ഇവര്‍ സംഘടിപ്പിച്ചിരുന്നു. ഇവരെ വീട്ടിലെത്തുന്നതിന് കിലോമീറ്ററുകള്‍ക്കു മുമ്പ് പാലിയേക്കരയില്‍ വച്ചാണ് പോലീസ് കണ്ടെത്തി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്.

അതേസമയം തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ പരിശോധനയില്‍ മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള കാര്‍ കണ്ട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ഇവര്‍ പിടിയിലായത്. പോലീസ് തടഞ്ഞയിടങ്ങളിലെല്ലാം ഇത് കാണിച്ചാണ് കടന്നുപോന്നത്. മൂന്നുപേരെയും ചാലക്കുടി ആശുപത്രിയിലെത്തിച്ച് സ്രവമെടുത്തു.

വാഹനം കസ്റ്റഡിയിലെടുത്ത് മൂവരെയും പരിശോധന നടത്തിയ ശേഷം ചാലക്കുടിയിലെ ലോഡ്ജില്‍ നിരീക്ഷണത്തിലാക്കികയായിരുന്നു. തുടര്‍ന്ന് ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഇവരുടെ പേരില്‍ കേസെടുക്കും. ഏപ്രില്‍ 13നു രാത്രിയാണ് സത്താറയില്‍ നിന്ന് യാത്ര തുടങ്ങിയത്.

Comments are closed.