ലുഡോ കളിച്ചുകൊണ്ടിരുന്നപ്പോള്‍ ചുമച്ച യുവാവിന് വെടിയേറ്റു

ന്യുഡല്‍ഹി: നോയിഡയില്‍ ചുമച്ചതിന്റെ പേരിലുണ്ടായ വാക്കുതര്‍ക്കം യുവാവിന്റെ ജീവന്‍ അപകടത്തിലാക്കി. ഒപ്പം കളിച്ചിരുന്ന മൂന്നു പേരും മറ്റൊരു പ്രദേശാസിയും ഇയാളുമായി വഴക്കിടുകയും വെടിവയ്ക്കുകയുമായിരുന്നു. പ്രശാന്ത് എന്നയാള്‍ക്കാണ് വെടിയേറ്റത്. പ്രദേശത്ത് കൊറോണ വൈറസ് പരത്താന്‍ പ്രശാന്ത് ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു വഴക്ക്. പ്രശാന്ത് ഇത് എതിര്‍ത്തു.

ഇതോടെ ജയ് വീര്‍ കൈവശമിരുന്ന നാടന്‍ തോക്കുകൊണ്ട് വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് വെടിവച്ച ജയ്വീര്‍ എന്നയാള്‍ക്കെതിരെ സെക്ഷന്‍ 307 പ്രകാരം കേസെടുത്തതായി പോലീസ് വ്യക്തമാക്കി. അതേസമയം കൈലാഷ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാളുടെ നില മെച്ചപ്പെട്ടിട്ടുണ്ട്.

Comments are closed.